ഹാജ, മാരിയപ്പൻ
തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. ചാല കരിമഠം കോളനി പുത്തൻ റോഡിൽ ടി.സി- 39/2081 താമസം അജി എന്ന ഹാജ (39), കരിമഠം കോളനി പുത്തൻ റോഡിൽ ടി.സി. 60/848 ൽ നിന്നും ശ്രീവരാഹം ചന്തക്കുസമീപം എസ്.ആർ.എ-98-ൽ വാടകക്ക് താമസം മാരിയപ്പൻ (46) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി പത്തരക്ക് കരിമഠം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കരിമഠം അമ്മൻ കോവിലിനു സമീപം ഇവർ യുവാവിനെ ഇരുമ്പുകമ്പി കൊണ്ട് തലക്കടിക്കുകയും, കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ലഹരിമുക്ത സംഘടനയിലെ അംഗമായതിലുള്ള വിരോധം നിമിത്തമാണ് യുവാവിനെ ആക്രമിച്ചത്. നിരവധി കേസുകളുള്ള ഇവരിൽ, പ്രതി ഹാജക്ക് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മാത്രം 13 കേസുകളാണുള്ളത്.
ഗുണ്ടാനിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾക്ക് കൊലപാതകം, മോഷണം, പിടിച്ചുപറി, കഞ്ചാവ് കേസുകളുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഈ കേസിലെ രണ്ടാം പ്രതിയായ മാരിയപ്പനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.