ബി​നു​

മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: പരസ്യ മദ്യപാനം ചോദ്യംചെയ്ത യുവാവിനെ മധ്യവയസ്കൻ കുത്തിപരിക്കേൽപ്പിച്ചു. സംഭവത്തിൽ ഒരുവാതിൽകോട്ട സ്വദേശിയും ഐ.എൻ.ടി.യു.സി യൂനിയനിലെ ലോഡിങ് തൊഴിലാളിയുമായ സി.ബിനുവിനെ (43) പേട്ട പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് ഒരുവാതിൽകോട്ട ദേവയാനി സ്കൂളിന് എതിർവശത്തിരുന്ന് ബിനു പരസ്യമായി മദ്യപിച്ചത്. ഇതിനെ അയൽക്കാരനായ സുരജ് (29) ചോദ്യം ചെയ്തു. വാക്കുതർക്കത്തിനൊടുവിൽ ബിനു ബിയർകുപ്പി പൊട്ടിച്ച് സൂരജിനെ കുത്തുകയായിരുന്നു. പേട്ട എസ്.എച്ച്.ഒ വി.എം. ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ സി.പി.ഒ മാരായ അഖിൽ, അമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബിനുവിനെ റിമാൻഡ് ചെയ്തു.

Tags:    
News Summary - A young man was stabbed after being questioned about his drinking habits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.