വി​മ​ല്‍ വേ​ണു

ആശുപത്രി ആക്രമണകേസിൽ ജാമ്യത്തിൽ കഴിഞ്ഞയാൾ വീട് ആക്രമണ കേസിൽ അറസ്റ്റിൽ

പാങ്ങോട്: സ്വകാര്യ ആശുപത്രിയില്‍ ആക്രമണം നടത്തുകയും ജീവനക്കാരെയും പൊലീസുകാരെയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായി ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ സൈനികന്‍ വീടുകയറി ആക്രമണ കേസില്‍ വീണ്ടും അറസ്റ്റില്‍.

ഭരതന്നൂര്‍ കൊച്ചാനക്കല്ലുവിള സ്വദേശി വിമല്‍ വേണുവാണ് (29) അറസ്റ്റിലായത്. ഞായാറാഴ്ച രാത്രി എട്ടരയോടെ കൊച്ചാനക്കല്ലുവിളയിലെ ഒരു വീട്ടിലെത്തിയ സൈനികന്‍ വീട്ടമ്മയോട് ഭര്‍ത്താവിനെ തിരക്കി. ഇല്ലെന്നറിയിച്ചപ്പോള്‍ വീട് ചവുട്ടിത്തുറന്ന് അകത്തു കയറുകയും വീട്ടമ്മയെയും മകനെയും മർദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. നാട്ടുകാരറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാങ്ങോട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വൈദ്യപരിശോധനകള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

പാങ്ങോട് സി.ഐ എന്‍. സുനീഷ്, എസ്.ഐ അജയന്‍, ഗ്രേഡ് എസ്.ഐ രാജേഷ്, സി.പി.ഒമാരായ പ്രവീണ്‍, വിഷ്ണു, ഹരികൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - A man who was released on bail in the hospital attack case was arrested in the house attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.