Posted On
date_range Updated On
date_range സ്ത്രീയെ കടന്നുപിടിച്ച കേസില്‍ ഒരാൾ പിടിയിൽ
തിരുവനന്തപുരം: സ്ത്രീയെ കടന്നുപിടിച്ച കേസില്‍ ഒരാളെ െപാലീസ് പിടികൂടി. കരമന നെടുങ്കാട് സോമൻ നഗർ തുണ്ടുവിള സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ വിക്രു എന്ന് വിളിക്കുന്ന വിക്രമനെ(64)യാണ് കരമന െപാലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലപാതക കേസിലെയും മോഷണ കേസിലെയും മറ്റ് നിരവധി കേസുകളിലെയും പ്രതിയാണ്.
ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണര്‍ ഷാജിയുടെ നിർദേശപ്രകാരം കരമന സി.ഐ സുജിത്ത്, എസ്.ഐമാരായ സന്തു, ബൈജു കെ.വി, സി.പി.ഒമാരായ ജീത്ത് കുമാര്‍, ഉണ്ണിക്കൃഷ്ണന്, ശ്രീനു, സഞ്ജിത്ത് എന്നിവരടങ്ങിയ െപാലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.