ആസിഡ് ഒഴിച്ച് നശിപ്പിച്ച കാർ

റോഡരികിൽ നിർത്തിയിട്ട കാർ ആസിഡ് ഒഴിച്ച് നശിപ്പിച്ച നിലയിൽ

വട്ടിയൂർക്കാവ്:  പത്രം ഏജന്റിന്റെ മകളുടെ കാർ  ആസിഡ് ഒഴിച്ച് നശിപ്പിച്ച നിലയിൽ.  തൊഴുവൻകോട് സ്വദേശി മഹോഹരന്റെ മകൾ അനുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അജ്ഞാതർ ആസിഡ് ഒഴിച്ച് നശിപ്പിച്ചത്.

ഞായറാഴ്ച രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മഞ്ചാടിമൂട്-ഐ.എ.എസ് കോളനി റോഡിൽ നിന്നും തൊഴുവൻകോട് ക്ഷേത്രത്തിലേക്കുള്ള റോഡരികിലാണ് ശനിയാഴ്ച രാത്രിയോടെ കാർ നിർത്തിയിട്ടിരുന്നത്. ദ്രാവകം വീണ് കാറിൻ്റെ മുകൾഭാഗവും പുറകുവശവും ഉരുകിയ നിലയിലാണ്.

കാർ ഇവിടെ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചിലർക്കു വിരോധമുണ്ടായിരുന്നതായും രണ്ടു മാസം മുമ്പും കാറിനു നേരെ ആക്രമണമുണ്ടായതായും മനോഹരൻ പറഞ്ഞു. വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകി. 

Tags:    
News Summary - A car parked on the roadside was destroyed by acid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.