തക്കല: പത്മനാഭപുരം കൊട്ടാരം കാണാൻ വന്ന സ്കൂൾ സംഘത്തിലെ അധ്യാപകനെ വെട്ടിയ കേസിൽ ഐസ്ക്രീം കച്ചവടക്കാരനായ പ്രതി ശ്രീഹരിക്കാണ് നാല് വർഷം കഠിനതടവും 1000 രൂപ പിഴയും പത്മനാഭപുരം സബ് കോടതി ജഡ്ജി കെ. മാരിയപ്പൻ വിധിച്ചു. പിഴ ഒടുക്കാത്തപക്ഷം ആറ് മാസം ശിക്ഷകൂടി അനുഭവിക്കണം. 2006 ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ചേരാപുരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെട്ട 68 അംഗ സംഘം കൊട്ടാരം കണ്ട് മടങ്ങുമ്പോൾ ഏതാനും വിദ്യാർഥികൾ ഐസ്ക്രീം വാങ്ങാൻ ശ്രമിച്ചപ്പോൾ അധ്യാപകൻ വിജയൻ (63) തടഞ്ഞു.
ഇതിൽ പ്രകോപിതനായ കച്ചവടക്കാരൻ ശ്രീഹരി സമീപത്തെ കടയിൽ നിന്നും വെട്ടുകത്തി എടുത്ത് അധ്യാപകനെ വെട്ടി. തക്കല പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു. 2012ൽ കേസിന്റെ വിചാരണ പൂർത്തിയായെങ്കിലും പ്രതിയെ പിടികൂടാൻ വൈകിയതിനാൽ ശിക്ഷ വിധിച്ചില്ല. കഴിഞ്ഞ ഏപ്രിലിൽ പ്രതിയെ പിടികൂടിയതിന്റെ അടിസ്ഥാനത്തിൽ കുറ്റത്തിന് കോടതി ശിക്ഷ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.