തിരുവനന്തപുരം: കടങ്കുളത്തിന് സമീപം കൂത്തൻകുഴി ലൈറ്റ് ഹൗസിനടുത്തുനിന്ന് കടൽ മാർഗം ബോട്ടിൽ ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച 2762 കിലോഗ്രാം ബീഡിയില കെട്ട് പിടിച്ചെടുത്തു. സംഭവത്തിൽ തിരുനെൽവേലിയിൽ ഹോംഗാർഡായി ജോലി നോക്കുന്ന ഇശക്കിയപ്പനെ (23) അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ മൂന്നോടെ കൂത്തൻകുഴിയിൽ നിന്ന് കടൽമാർഗം ശ്രീലങ്കയിലേക്ക് സാധനങ്ങൾ കടത്തുന്നതായി കന്യാകുമാരി മറൈൻ പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ശാന്തിയും സംഘവും കൂടങ്കുളം മറൈൻ എസ്.ഐ വിൽസണും സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കണ്ടയ്നർ ലോറിയിൽ നിന്ന് 32.5 കിലോ ഭാരമുള്ള 85 ബീഡിയില കെട്ടുകൾ കണ്ടെടുത്തു.
ഇതിനിടെ അവിടെ നിന്ന് ഓടിപോയ ആളെ പിടികൂടി നടത്തിയ അന്വേഷണത്തിൽ ഇയാൾ ഹോംഗാർഡായി ജോലി നോക്കുന്നതായി അറിയാൻ കഴിഞ്ഞു. പിടികൂടിയ ബീഡിയിലയും ഹോം ഗാർഡിനെയും തൂത്തുക്കുടി എക്സൈസ് ആൻഡ് കസ്റ്റംസ് വകുപ്പ് അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.