തിരുവനന്തപുരം: ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1.17 ലക്ഷം ഇരട്ടവോട്ടുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 2.61 ലക്ഷമായി ഉയര്‍ന്നുവെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ഇത് സംബന്ധിച്ച് താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതില്‍ ഒരാള്‍ ഒരിടത്ത് കരുണാകരന് എന്ന പേരില്‍ വോട്ട് ചെയ്തതെങ്കില്‍ മറ്റൊരു ബൂത്തില്‍ ‘കുരുണാകരന്’ എന്ന പേരിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തരത്തിലുള്ള ഇരട്ട വോട്ടിന്റെയും കള്ളവോട്ടിന്റെയും തെളിവുകള്‍ സഹിതമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കു പരാതി നല്‍കിയതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഇരട്ടവോട്ടടക്കം വോട്ടർപട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതി നല്കാന് എം.പിയെന്ന നിലയില്‍ നാലു തവണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷ്ണറെ കാണാന്‍ അനുമതി ചോദിച്ചിട്ടും അനുമതി നല്‍കിയില്ല. ഒടുവില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കു പരാതി നല്കാന് നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് വെള്ളിയാഴ്ച തന്നെ പരാതി നൽകിയത്.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ഏകദേശം 1,14,000 ഇരട്ട വോട്ടുകളെ കുറിച്ച് താൻ ബന്ധപ്പെട്ട അധികൃതർ പരാതി നൽകിയിരുന്നുവെന്ന് അടൂർ പ്രകാശ് മുഖ്യമതെരഞ്ഞെടുപ്പ് കമ്മീഷ്ണർക്ക് നൽകിയ കത്തിൽ പറയുന്നു. ഇതേ തുടർന്ന് ഇരട്ട വോട്ട് തടയാൻ പോളിങ് ഓഫീസർമാർക്ക് കളക്ടർ, നിർദ്ദേശം നൽകി. അന്നത്തെ കളക്ടർ കൈക്കൊണ്ട ശക്തമായ നടപടികൾ ഒരു പരിധിവരെ ഇരട്ട വോട്ടുകൾ തടയുന്നതിന് വഴിയൊരുക്കി. എങ്കിലും വോട്ടർ പട്ടികയിൽ നിന്ന് ആ വ്യക്തികളെ നീക്കം പൂർണമായും നീക്കം ചെയ്യാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ല.
ഫലത്തിൽ ഇപ്പോഴും ഇരട്ടവോട്ടുകൾ തുടരുകയാണ്. ഏറ്റവും ഒടുവിൽ വോട്ടർ പട്ടിക പരിശോധിച്ചപ്പേൾ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ത് ഏഴ് നിയോജക മണ്ഡലങ്ങളിലായി 1.61 ലക്ഷത്തോളം ഇരട്ടവോട്ടുകളാണ് കണ്ടെത്താനായതെന്നും ഇത് നീക്കം ചെയ്യാൻ തയ്യാറാകണമെന്നുമാണ് കത്തിലെ ആവശ്യം. വോട്ടർ പട്ടിക തയ്യാറാക്കാൻ ബാധ്യസ്ഥരായ ആളുകൾ ഒരു പ്രത്യേക ലക്ഷ്യത്തോടെ നടത്തിയ ആസൂത്രിത നീക്കമാണ് ഇത്തരം ക്രമക്കേടിനും ഇരട്ടിപ്പിനും കാരണമെന്നാണ് അടൂർ പ്രകാശിന്റെ ആരോപണം. അപാകതകളുള്ള ഒരു വോട്ടർ പട്ടിക തയ്യാറാക്കുന്നതിലൂടെ യഥാർത്ഥത്തിൽ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഇത് ജനാധിപത്യ പ്രക്രിയക്ക് വലിയ ഭീഷണിയാണ്.
കള്ളവോട്ടും ഇരട്ട വോട്ടും കണ്ടെത്തി തടയാനുള്ള നടപടി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മിനു വേണ്ടി ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ഇരട്ടവോട്ടിനും കള്ളവോട്ടിനും അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഭരണം സി.പി.എം ആണ് എന്നതുകൊണ്ട് ഏത് തരത്തിലുള്ള ധിക്കാരത്തിനും വഴിയൊരുക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കാൻ പാടില്ല. അങ്ങനെ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യു.ഡി.എഫും കോൺഗ്രസ്സും മുന്നോട്ടുവരുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.