2,579 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയിൽ . 1,683 പേർ രോഗമുക്തരായി. 15 ശതമാനമാണ്​ രോഗ സ്ഥിരീകരണ നിരക്ക്. രോഗം സ്ഥിരീകരിച്ച് 15,348 പേർ ചികിത്സയിലുണ്ട്. ബുധനാഴ്​ച രോഗം സ്ഥിരീകരിച്ചവരിൽ 2,439 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്. ഇതിൽ ഒമ്പതുപേർ ആരോഗ്യപ്രവർത്തകരാണ്. പുതുതായി 2,510 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 446 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33,423 ആയി. *കോവാക്‌സിൻ രണ്ടാം ഡോസ്* കോവാക്‌സി​ൻെറ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയവർ രണ്ടാം ഡോസ് വാക്‌സിൻ ഉടൻ സ്വീകരിക്കണമെന്ന്​ ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ഇതിനായി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.