22 പേർക്ക് കോവിഡ്; 83 പേർക്ക് രോഗമുക്തി

കൊല്ലം: ജില്ലയിൽ വ്യാഴാഴ്ച 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 83 പേർ രോഗമുക്തരായി. വിദേശത്ത് നിന്നു വന്ന മൂന്നു പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും സമ്പർക്കം മൂലം 11 പേർക്കും ഉറവിടം വ്യക്തമല്ലാതെ മൂന്നുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം മയ്യനാട് സ്വദേശിയായ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറും തഴവ പാവുമ്പ സ്വദേശിനിയായ കുന്നത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയും സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 83 പേർ രോഗമുക്തി നേടി. കേരളത്തിന് പുറത്തുനിന്നെത്തിയവർ ദുബൈയിൽനിന്നെത്തിയ പരവൂർ കോങ്ങൽ സ്വദേശി(23), സൗദിയിൽനിന്നെത്തിയ കുളത്തൂപ്പുഴ സ്വദേശി(29), യു.എസിൽനിന്ന് എത്തിയ ഓച്ചിറ സ്വദേശിനി(32), ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ആയൂർ ഇടമുളയ്ക്കൽ സ്വദേശികളായ 48ഉം 35ഉം വയസ്സുള്ളവർ, തമിഴ്നാട് സ്വദേശികളായ രണ്ടുപേർ, ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ (67). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ കൊല്ലം പുന്തലത്താഴം സ്വദേശികളായ രണ്ടുപേർ, കൊല്ലം കോർപറേഷനിലെ രണ്ടുപേർ, തൃക്കോവിൽവട്ടം മൈലാപ്പൂർ, പത്തനാപുരം കുണ്ടയം, വെട്ടിക്കവല ഉളിയനാട്, തഴവ പാവുമ്പ, മയ്യനാട് പ്ലാവില, അഞ്ചൽ സ്വദേശിനി, ഇട്ടിവ മഞ്ഞപ്പാറ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും ഉറവിടം വ്യക്തമല്ലാത്ത തേവലക്കര, കൊറ്റങ്കര, പരവൂർ പൂതക്കുളം സ്വദേശികളായ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചവർ വാളകം -46, അസീസിയ -26, ശാസ്താംകോട്ട ബി.എം.സി - 64, ശാസ്താംകോട്ട സൻെറ് മേരീസ് - 66, ആശ്രാമം ന്യൂ ഹോക്കി സ്​റ്റേഡിയം -109, വിളക്കുടി 55, ഇളമാട് ഹംദാന്‍ - 62, കരുനാഗപ്പള്ളി - 79, ചന്ദനത്തോപ്പ് - 100, കൊട്ടാരക്കര ബ്രദറണ്‍ ഹാള്‍ - 169, വെളിയം എ.കെ.എസ് ഓഡിറ്റോറിയം - 105, എസ്.എന്‍ ലോ കോളജ് കൊല്ലം - 200. ജില്ല ആശുപത്രി - 169, ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് - 8803 പേർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.