തിരുവനന്തപുരം: പതിനാറുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും. രണ്ടാം പ്രതിയായ കുട്ടിയുടെ അമ്മയെ കുറ്റക്കാരിയല്ല എന്ന് കണ്ടു വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ്ആർ.രേഖ വിധിച്ചു.
2020 ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. രണ്ടാനച്ചനും അമ്മക്കുമൊപ്പം താമസിക്കുമ്പോഴായിരുന്നു സംഭവം. അർധരാത്രി പ്രതി മുറിക്കുള്ളിൽ കയറി കടന്ന് പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഭയന്ന കുട്ടി ഓടി സമീപത്തുള്ള കാട്ടിൽ ഒളിച്ചിരുന്നു. പ്രതി കാട്ടിൽ ചെന്ന് വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ അമ്മ വന്നിട്ടും മറ്റുസംഭവങ്ങൾ ചോദിക്കാതെ കുട്ടിയെ മർദ്ദിച്ചു. കുട്ടി അടുത്ത ദിവസം തന്നെ അച്ഛന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നുവെന്ന് കേസിൽ പറയുന്നു. അടുത്ത ദിവസം അവർ എത്തി കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനുമുമ്പും പലതവണ രണ്ടാനച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ മൊഴിയുണ്ട്.
അച്ഛന്റെ ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. വിഴിഞ്ഞം പൊലീസ് ഉദ്യോഗസ്ഥർ ആയ എസ്.എസ്.സജി, കെ.എൽ.സമ്പത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.