നാഗർകോവിൽ: ചെന്നൈയിൽ നിന്ന് ഗുരുവായൂർക്ക് പോവുകയായിരുന്ന ട്രയിനിൽ നിന്ന് ഒരുകിലോ ഭാരമുള്ള 13 പോക്കറ്റ് കഞ്ചാവ് റെയിൽവെ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സംസ്ഥാനത്തിൽ നിന്നുള്ള രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. നന്ദിപാഡ സ്വദേശികളായ ബിലാസിനി പ്രധാൻ(69), സാവിത്രി(54) എന്നിവരെ കോട്ടാർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്.
ട്രയിനിലെ യാത്രക്കാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി നാഗർകോവിൽ ടൗൺ സ്റ്റേഷനിൽ എത്തിയ ട്രയിനിന്റെ അൺറിസർവ്ഡ് കോച്ചിൽ കോട്ടാർ റെയിൽവെ ഇൻസ്പെക്ടർ അരുൺ ജയപാലിന്റെ നേതൃത്വത്തിലുള്ള റെയിൽവെ പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്ത്. കഞ്ചാവ് ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പിടിച്ചെടുത്ത കഞ്ചാവ് പൊതികൾ എക്സൈസ് വകുപ്പിനെ ഏൽപ്പിച്ചു. കൂടുതൽ അന്വേഷണം നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.