രണ്ടാംശ്രമത്തിൽ 92

പേരൂർക്കട: സിവിൽ സർവിസ് പരീക്ഷയിൽ 92 റാങ്കി​ൻെറ തിളക്കത്തിൽ ദേവി നന്ദന. അമേരിക്കൻ കമ്പനിയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് ദേവി നന്ദന രണ്ടുവർഷം നടത്തിയ കഠിനശ്രമം വെറുതെയായില്ലെന്ന് ചൊവാഴ്ച പ്രഖ്യാപിച്ച ഫലം തെളിയിച്ചു. മണ്ണന്തല 'കൃഷ്ണ'യിൽ അനിൽകുമാർ-വിജയലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ്​ ബിരുദധാരിയായ ദേവി നന്ദനക്ക് കാമ്പസ് സെലക്​ഷനിലൂടെ യു.എസ് കമ്പനിയായ ബെലോയ്റ്റിറി​ൻെറ ബംഗളൂരു ഒാഫിസിൽ ജോലി ലഭിച്ചിരുന്നു. ജോലിക്കിടെ സിവിൽ സർവിസ് മോഹം തലയ്ക്കുപിടിച്ചതോടെ 2018ൽ ജോലി രാജി​െവച്ച് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു. പിതാവ് അനിൽകുമാർ സെക്ര​േട്ടറിയറ്റിൽനിന്ന്​ വിരമിച്ചു. മാതാവ് വിജയലക്ഷ്മി എം.ജി കോളജിൽ പ്രഫസറായി റിട്ടയർ ചെയ്തു. സഹോദരി ക്യാപ്റ്റൻ ദേവി കൃഷ്ണ ആർമിയിൽ ഡോക്ടറാണ്. അനുജത്തി ദേവി പ്രിയ രണ്ടാംവർഷ ബി.സി.എ വിദ്യാർഥി. ഐ.എ.എസ് നേടി തലസ്ഥാന നഗരിയിലെ കലക്ടറായി എത്തണമെന്ന് ആഗ്രഹമുണ്ടെന്ന് ദേവി നന്ദന. IMG-20200804-WA0120.jpg IMG-20200804-WA0121.jpg 01. ദേവി നന്ദന 02. ദേവി നന്ദന മാതാവ്​, അമ്മൂമ്മ, സഹോദരിമാർ എന്നിവർക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.