മയക്കുമരുന്ന് കേസ്: പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50000 പിഴയും

തിരുവനന്തപുരം: മയക്കുമരുന്ന് വിൽപന നടത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50000 രൂപ പിഴയും. വഞ്ചിയൂർ ഋഷിമംഗലം വാർഡിൽ കാർത്തിക്കിനെയാണ്​ (39) ശിക്ഷിച്ചത്​. 2013 ആഗസ്റ്റ് എട്ടിനാണ് സംഭവം. ജനറൽ ആശുപത്രി റോഡിലെ ചാപ്പലിന് സമീപത്തുനിന്ന്​ എക്‌സൈസ് സംഘം പ്രതിയെ പിടികൂടുമ്പോൾ ബുപ്രേനോമോർഫിൻ ഇനത്തിൽപെട്ട മയക്കുമരുന്ന്​ ആമ്പ്യൂളുകളും 20 സിറിഞ്ചുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി എ.എസ്​. മല്ലികയുടേതാണ്​ ഉത്തരവ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രിയൻ, ഡി.ജി. റെക്‌സ് എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.