ജല അതോറിറ്റി: 500 രൂപയിൽ കൂടിയ ബില്ലുകൾ ഒാൺലൈൻ വഴി മാത്രം

തിരുവനന്തപുരം: 500 രൂപക്ക്​ മുകളിലുള്ള ജലഅതോറിറ്റി ബില്ലുകൾ ഇനി ഓൺലൈൻ വഴി മാത്രമേ അടയ്​ക്കാനാകൂ. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതി‍ൻെറ ഭാ​ഗമായാണ് തീരുമാനമമെന്ന്​ ജല അതോറിറ്റി അറിയിച്ചു. 2022 ജൂൺ 15 മുതലാണ്​ പുതിയ ക്രമീകരണം നിലവിൽ വരിക. https://epay.kwa.kerala.gov.in/ ലിങ്ക്​ വഴി കുടിവെള്ള ചാർജടക്കം ഒാൺലൈനായി അടയ്ക്കാം. യു.പി.ഐ ആപ്പുകൾ ഉപയോ​ഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ബില്ലടക്കാം. ഒാൺലൈനായി അടയ്ക്കുന്ന ബില്ലുകൾക്ക് ബിൽ തുകയിൽ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ടോൾഫ്രീ നമ്പർ -1916.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.