* നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി നെടുമങ്ങാട്: അണ്ടൂർക്കോണം പഞ്ചായത്തിലെ യുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ചേമ്പാല പ്രദേശത്ത് മഴക്കാലമാകുമ്പോൾ ജനങ്ങൾക്ക് താമസിക്കാൻ കഴിയാത്തവിധം ദുരിതപൂർണമായ അവസ്ഥയിലായിരുന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അണ്ടൂർക്കോണം-കീഴാവൂർ-തിരുവല്ലൂർ- കാരമൂട് റോഡിന്റെ വശങ്ങളിൽ പാർശ്വഭിത്തി നിർമിക്കാനും െഡ്രയിനേജുകൾ നവീകരിച്ച് സ്ലാബുകൾ ഇടുന്നതിനും റോഡ് സൈഡ് ബീമുകൾ ഉപയോഗിച്ച് ബലപ്പെടുത്തുന്നതിനുമായുള്ള പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. വെള്ളക്കെട്ടിൽ നിന്ന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. സി.പി.ഐ അരുവിക്കര മണ്ഡലം സമ്മേളനം സ്വാഗത സംഘം നെടുമങ്ങാട്: സി.പി.ഐ അരുവിക്കര മണ്ഡലം സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപവത്കരിച്ചു. മണ്ഡലം സെക്രട്ടറി എം.എസ്. റഷീദിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ഉഴമലയ്ക്കൽ ശേഖരൻ, ജി. രാമചന്ദ്രൻ, അരുവിക്കര വിജയൻ നായർ, ജി.രാജീവ്, പുറിത്തിപ്പാറ സജീവ്, ഈഞ്ചപ്പുരി സന്തു, കളത്തറ മധു, അഡ്വ.എസ്.എ.റഹിം, പൂവച്ചൽ ഷാജി, മധു സി. വാര്യർ, വിനോദ് കടയാറ, ഇറവൂർ പ്രവീൺ, കെ. വിജയകുമാർ, കല്ലാർ അജിൽ, ഐത്തി അശോകൻ, ഷെമീം പുളിമൂട് തുടങ്ങിയവർ സംസാരിച്ചു. ചെയർമാനായി മീനാങ്കൽ കുമാറിനെയും ജനറൽ കൺവീനറായി എം.എസ്. റഷീദിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.