* നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി നെടുമങ്ങാട് :അണ്ടൂർക്കോണം പഞ്ചായത്തിലെ രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ചേമ്പാല പ്രദേശത്ത് മഴക്കാലമാകുമ്പോൾ ജനങ്ങൾക്ക് താമസിക്കാൻ കഴിയാത്ത വിധം ദുരിതപൂർണ്ണമായ അവസ്ഥയിലായിരുന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അണ്ടൂർക്കോണം - കീഴാവൂർ - തിരുവല്ലൂർ - കാരമുട് റോഡിന്റെ വശങ്ങളിൽ പാർശ്വഭിത്തി നിർമിക്കുവാനും ഡ്രൈനേജുകൾ നവീകരിച്ച് സ്ലാബുകൾ ഇടുന്നതിനും റോഡ് സൈഡ് ബീമുകൾ ഉപയോഗിച്ച് ബലപ്പെടുത്തുന്നതിനുമായുള്ള പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. വെള്ളക്കെട്ടിൽ നിന്നും ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.