ബീമാപള്ളി-പൂന്തുറ റോഡ് പുനരുദ്ധാരണത്തിന് 382.43 ലക്ഷത്തിന്റെ ഭരണാനുമതി

തിരുവനന്തപുരം ബീമാപള്ളി-പൂന്തുറ റോഡ് പുനർനിർമിക്കാൻ 382.43 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു. കോൺക്രീറ്റ് ഇന്റർലോക്ക് സംവിധാനത്തിലാണ് റോഡ് പുനർനിർമിക്കുന്നത്. റോഡിനിരുവശവും ഓടകളും 100 മീറ്റർ ഇടവിട്ട്​ മഴക്കുഴികളും നിർമിച്ച് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന വിധത്തിലായിരിക്കും നിർമാണം. തിരുവനന്തപുരം നഗരത്തിലെ തീരമേഖലയിലെ തിരക്കേറിയ റോഡ് നവീകരിക്കുന്നതോടെ തീർഥാടനകേന്ദ്രമായ ബിമാപള്ളിയിലേക്കുള്ള യാത്ര സുഗമമാകുമെന്നും പുനർനിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഉജ്ജ്വല ബാല്യം പുരസ്‌കാരം-2020 വിതരണം ചെയ്തു തിരുവനന്തപുരം: കല, കായികം, ശാസ്ത്രം, സാഹിത്യം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി വനിതാ ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്‌കാരം ജില്ലയിലെ വിജയികൾക്ക് കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ വിതരണം ചെയ്തു. ആറുമുതൽ 11 വയസ്സ്​ വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, അക്കാദമിക മേഖലകളിൽ മികവ് തെളിയിച്ച ശാസ്തമംഗലം സ്വദേശിനി ഹൃദശ്രീ ആർ.കൃഷ്ണനും 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഫിലിം മേക്കിങ്, ഫോട്ടോഗ്രഫി, അഭിനയം, ഛായാഗ്രഹണം എന്നീ മേഖലകളിൽ മികവ് തെളിയിച്ച കാട്ടായിക്കോണം സ്വദേശിനി തമന്ന സോളും പുരസ്‌കാരം ഏറ്റുവാങ്ങി. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ല ബാലക്ഷേമ സമിതി ചെയർപേഴ്‌സൺ അഡ്വ.എൻ. സുനന്ദ, ജില്ല ശിശു സംരക്ഷണ ഓഫിസർ ചിത്രലേഖ. എസ്, വിജയികളായ കുട്ടികളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.