ജില്ലയിൽ 310 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: മുന്നറിയിപ്പുകൾക്കും നിയന്ത്രണങ്ങൾക്കും പിടികൊടുക്കാതെ ജില്ലയിൽ കോവിഡ് സമ്പർക്കരോഗികളുെട എണ്ണം കൂടുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 310 പേരിൽ 264 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാതെ 41 പേർക്കും രോഗമുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്​ വന്ന മൂന്നുപേർക്കും വീട്ടുനിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാളിനും രോഗം ബാധിച്ചു. പാറശ്ശാല സ്വദേശി പാലയ്യ​ൻെറ (64) മരണകാരണം ​േകാവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ ജില്ലയിൽ ഒരു ആരോഗ്യപ്രവർത്തകയ്ക്ക് കൂടി രോഗം ബാധിച്ചു. 161 പേരുടെ പരിശോധനഫലം നെഗറ്റിവായി. ഇന്നലെ ജില്ലയിൽ പുതുതായി 856 പേർ രോഗനിരീക്ഷണത്തിലായി. 713 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 19,723 പേർ വീടുകളിലും 585 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 405 പേരെ പ്രവേശിപ്പിച്ചു. 357 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 3,983 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇന്നലെ 339 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 422 പരിശോധനഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 585 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നലെ രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 41 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 374 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 30 പേരിൽ നിന്നുമായി ആകെ 80800 രൂപ പിഴ ഈടാക്കി. കൂടാതെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര നടത്തിയ നാല്​ വാഹനങ്ങള്‍ക്കെതിരെയും സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചുപ്രവര്‍ത്തിച്ച ഒമ്പത് കടകള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. ഓണത്തോടനുബന്ധിച്ച് കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ചാല, കിഴക്കേകോട്ട, പഴവങ്ങാടി, പുളിമൂട് ഭാഗങ്ങളിൽ കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് പൊതുജനങ്ങളും വ്യാപാരികളും പൊലീസ് നടപടികളോട് സഹകരിക്കണമെന്നും അതിജാഗ്രത പാലിക്കണമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.