ശബരിമലയിൽ 28 കോടിയുടെ പദ്ധതി; കനകക്കുന്നിൽ ഗുരുപ്രതിമ

തിരുവനന്തപുരം: ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്ന്​ പദ്ധതികള്‍ 100​ ദിവസത്തിനുള്ളിൽ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലയ്ക്കലെ വാട്ടര്‍ ടാങ്ക് നിര്‍മാണവും ഇക്കാലയളവിൽ ആരംഭിക്കും. കനകക്കുന്നിലെ ശ്രീനാരായണഗുരുപ്രതിമയും ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകവും ആറ് വിവിധ ഗാലറികളും ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിലെ മ്യൂസിയം പരമ്പരയില്‍ ആദ്യത്തേതായി കയര്‍ യാണ്‍ മ്യൂസിയം പൂര്‍ത്തിയാകും. എറണാകുളം ടി.കെ. പത്മിനി ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം ആരംഭിക്കും. കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പല്‍ സ്​റ്റേഡിയങ്ങളടക്കം 10 സ്‌പോര്‍ട്‌സ് സ്​റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ആലപ്പുഴയിലെ രാജാകേശവദാസ് സ്വിമ്മിങ്​പൂള്‍ തുറന്നുകൊടുക്കും. കയർ തൊഴിലാളികളുടെ കൂലി പരമ്പരാഗത മേഖലയില്‍ 350 രൂപയായിരിക്കുന്നത് യന്ത്രവത്​കൃതമേഖലയില്‍ ശരാശരി 500 രൂപയായി ഉയരും. കശുവണ്ടി മേഖലയില്‍ 3000 തൊഴിലാളികൾക്ക്​കൂടി കശുവണ്ടി കോര്‍പറേഷന്‍, കാ​െപ്പക്‌സ് എന്നിവിടങ്ങളില്‍ തൊഴില്‍. പനമ്പ്, കയര്‍ കോമ്പോസിറ്റ് ബോര്‍ഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം ആരംഭിക്കും. ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂര്‍ത്തീകരിക്കും. 192 കോടി രൂപയുടെ 140 ഗ്രോയിനുകളുടെ നിര്‍മാണം ആരംഭിക്കും. പുനര്‍ഗേഹം പദ്ധതിയില്‍ 5000 പേര്‍ക്ക് ധനസഹായം നല്‍കും. മത്സ്യഫെഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ചെത്തി ഹാര്‍ബറിനും തീരദേശ പാര്‍ക്കിനും തറക്കല്ലിടും. തീരദേശത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും 60 മത്സ്യ മാര്‍ക്കറ്റുകളുടെയും പുനര്‍നിര്‍മാണം ആരംഭിക്കും. 69 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും. അന്തർസംസ്ഥാനതൊഴിലാളികള്‍ക്ക് വാടകക്ക്​ താമസസൗകര്യം ഏര്‍പ്പെടുത്തുന്ന '​െഗസ്​റ്റ്​ വര്‍ക്കര്‍ ഫ്രണ്ട്‌ലി ​െറസിഡൻറ്​സ് ഇന്‍ കേരള' ഉദ്ഘാടനം ചെയ്യും. ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ ഇതിനകം 2,25,750 വീടുകള്‍ പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.