തിരുവനന്തപുരം: അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ ആർ.വൈ.എഫ് ഈമാസം 26ന് സെക്രേട്ടറിയറ്റ് നടയിൽ 'യുവജനരോഷം'പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എൻ. കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പി.എസ്.സി മെയിൻസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പി.എസ്.സിയിൽനിന്ന് നിയമനാധികാരം എടുത്തുമാറ്റി വിവിധ വകുപ്പുകൾക്ക് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് പിൻമാറുക, സർക്കാർ വകുപ്പുകളിലേക്കുള്ള കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ, സെക്രട്ടറി വിഷ്ണു മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. റാവീസ് കപ്പ് ഫുട്ബാൾ 30 മുതൽ തിരുവനന്തപുരം: റാവീസ് കപ്പ് അന്തർസംസ്ഥാന സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് ഏപ്രിൽ 30 മുതൽ മേയ് 15 വരെ അരുമാനൂർ എം.വി.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിലെ കോവളം എഫ്.സി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കടലോരം സൊസൈറ്റി ഫോർ എംപവർറിങ് യൂത്ത് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 30ന് വൈകീട്ട് നാലിന് പൂയം തിരുനാൾ ഗൗരി പാർവതി ഭായി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യും. സീനിയർ വിഭാഗം ജേതാക്കൾക്ക് ഒരുലക്ഷം രൂപയും ജൂനിയർ വിഭാഗം ജേതാക്കൾക്ക് 15,000 രൂപയുമാണ് സമ്മാനം. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമടക്കം 16 ടീമുകൾ മത്സരിക്കും. അനിൽ ജോർജ്, കെ.സി. ചന്ദ്രഹാസൻ, ടി.ജെ. മാത്യു, അനിൽ ജോർജ്, എബിൻ റോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.