ഹയർ സെക്കൻഡറി തുല്യത പരീക്ഷ സമാപിച്ചു സംസ്​ഥാനത്ത്​ പരീക്ഷ എഴുതിയത്​ 25378 പേർ

*പഠിതാക്കൾക്ക് പ്രചോദനമായി ഡയറക്ടർ എത്തി തിരുവനന്തപുരം: സാക്ഷരത മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യത പരീക്ഷ ശനിയാഴ്​ച സമാപിച്ചു. ഈവർഷം സംസ്ഥാനത്തെ 37 ട്രാൻസ്ജെൻഡർ പഠിതാക്കളിൽ 20 പേരും പരീക്ഷയെഴുതിയത് തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ്. 351 പേർ പരീക്ഷയെഴുതിയ തൈക്കാട് ഗവ.മോഡൽ സ്കൂളിൽ ഏഴ്​ ഭിന്നശേഷി പഠിതാക്കളും പരീക്ഷയെഴുതി. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷയെഴുതിയ സൻെററും മോഡൽ സ്കൂളാണ്. കോവിഡ്-വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഹയർ സെക്കൻഡറി പരീക്ഷകൾ ജൂലൈ 26നാണ് ആരംഭിച്ചത്. സംസ്ഥാനത്താകെ 25378 പേരാണ് പരീക്ഷയെഴുതിയത്. ഹയർ സെക്കൻഡറി ഒന്നാം വർഷത്തിലെ 11772 പഠിതാക്കളും രണ്ടാംവർഷത്തിലെ 13606 പഠിതാക്കളും ഉൾപ്പെടും. 16,271 സ്ത്രീകളും 9070 പുരുഷന്മാരുമാണ്. സംസ്ഥാനത്താകെ 169 സൻെററുകളാണ് പരീക്ഷ നടത്തുന്നതിന് ഹയർ സെക്കൻഡറി വകുപ്പ് സജ്ജമാക്കിയിരുന്നത്. കൊമേഴ്സ് ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യത പരീക്ഷ നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരുന്നത്. കോവിഡ് ബാധിതരായവരും ക്വാറൻറീനിലായിരുന്നവരും മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയെഴുതി. സാക്ഷരത മിഷൻ നടപ്പാക്കി വരുന്ന പ്രത്യേക പദ്ധതികളായ സമ, അക്ഷരശ്രീ, സമന്വയ പഠിതാക്കളും ഹയർ സെക്കൻഡറി പരീക്ഷ എഴുതിയവരിൽ ഉൾപ്പെടും. സെക്കൻഡറി ഒന്നാംവർഷത്തിലെ 126 പഠിതാക്കളും രണ്ടാംവർഷത്തിലെ 230 പഠിതാക്കളും കന്നഡ ഭാഷയിൽ പരീക്ഷയെഴുതിയവരാണ്. എസ്.സി വിഭാഗത്തിൽനിന്ന് 3,521 പേരും എസ്. ടി വിഭാഗത്തിൽനിന്ന് 422 പേരും ഭിന്നശേഷിക്കാരായ 194 പേരും പരീക്ഷയെഴുതി. അവസാനദിവസം പരീക്ഷ കഴിഞ്ഞിറങ്ങിയ ട്രാൻസ്ജൻഡർ -ഭിന്നശേഷി പഠിതാക്കൾക്ക് ഉപരിപഠനത്തിന് ആശംസകളുമായി ഡയറക്ടർ ഡോ.പി.എസ്. ശ്രീകല എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.