കൊല്ലം: ജില്ലയില്‍ ബുധനാഴ്ച എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ സൗദിയില്‍നിന്നും രണ്ടുപേര്‍ കുവൈത്തില്‍നിന്നും ഒരാള്‍ ഖത്തറില്‍നിന്നും ഒരാള്‍ മുംബൈയില്‍നിന്നുമാണ് എത്തിയത്. സൗദിയില്‍നിന്ന് ജൂണ്‍ 25ന് എത്തിയ ചിതറ ബൗണ്ടര്‍ മുക്ക് സ്വദേശി (39), മുംബൈയില്‍നിന്ന് ജൂണ്‍ 22ന് എത്തിയ അലയമണ്‍ സ്വദേശിനി (27), ഖത്തറില്‍നിന്ന് ജൂണ്‍ 22ന് എത്തിയ അലയമണ്‍ കരുകോണ്‍ സ്വദേശി (39), കുവൈത്തില്‍നിന്ന് ജൂണ്‍ 25ന് എത്തിയ കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശി (46), ദമ്മാമില്‍നിന്ന് ജൂലൈ നാലിന് എത്തിയ ശക്തികുളങ്ങര സ്വദേശി (33), കുവൈത്തില്‍നിന്ന് എത്തിയ ചടയമംഗലം സ്വദേശി (32), സൗദിയില്‍നിന്ന് എത്തിയ കരുനാഗപ്പള്ളി സ്വദേശി (38), ജൂലൈ നാലിന് സൗദിയില്‍നിന്ന് എത്തിയ പോരുവഴി സ്വദേശി (29) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ജില്ലയില്‍ 23 പേര്‍ രോഗമുക്തി നേടി. പട്ടാഴി മീനംചേരി സ്വദേശി (57), പവിത്രേശ്വരം താഴം കരിമ്പിന്‍പുഴ സ്വദേശി (26), പെരിനാട് പനയം സ്വദേശി (24), പെരിനാട് ഞാറയ്ക്കല്‍ സ്വദേശി (46), ഓടനാവട്ടം വെളിയം സ്വദേശി (29), കരുനാഗപ്പള്ളി തഴവ സ്വദേശി (44), ആയൂര്‍ ചെറുവയ്ക്കല്‍ സ്വദേശി (35), മയ്യനാട് സ്വദേശി (40), ചവറ വടക്കുംഭാഗം സ്വദേശി (43), മങ്ങാട് സ്വദേശി (37), തഴവ സ്വദേശി (46), കരുനാഗപ്പള്ളി സൗത്ത് കാട്ടില്‍കടവ് സ്വദേശി (38), മങ്ങാട് സ്വദേശി (23), തഴവ സ്വദേശി (47), നീണ്ടകര പുത്തന്‍തുറ സ്വദേശി (36), കരുനാഗപ്പള്ളി വേങ്ങര സ്വദേശി (26), തേവലക്കര കോയിവിള സ്വദേശി (41), കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി (48), പെരിനാട് കുരീപ്പുഴ സ്വദേശി (55), പുനലൂര്‍ കിഴക്കേക്കര സ്വദേശി (57), പിറവന്തൂര്‍ കരവൂര്‍ സ്വദേശി (34), കരുനാഗപ്പള്ളി ആദിനാട് സ്വദേശി (25), പുനലൂര്‍ സ്വദേശി (37) എന്നിവർക്കാണ് രോഗം ഭേദമായത്. കോവിഡ് ആൻറിജന്‍ ടെസ്റ്റ്: 15,000 സാമ്പിളുകള്‍ പരിശോധിക്കും കൊല്ലം: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം അതിവേഗം കണ്ടെത്താനും നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാനും സഹായകമായ ആൻറിജന്‍ ടെസ്റ്റ് ജില്ലയില്‍ ആരംഭിച്ചു. പരിശോധന കഴിഞ്ഞ് 15 മിനിറ്റിനകം ഫലം അറിയാമെന്നതാണ് ഇൗ ടെസ്റ്റിൻെറ സവിശേഷതയെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. ഇതോടെ ജില്ലയില്‍ ആര്‍.ടി-പി.സി.ആര്‍ സ്വാബ്, ട്രൂ നാറ്റ്, ആൻറിജന്‍ എന്നിങ്ങനെ മൂന്നുതരം ടെസ്റ്റിങ് നിലവിലുണ്ട്. കൂടാതെ രോഗം വന്നുപോയവരെ തിരിച്ചറിയുന്നതിന് വണ്‍ ടൈം ആൻറിബോഡി പരിശോധനയും നടത്തിവരുന്നു. ആദ്യഘട്ടത്തില്‍ കണ്ടെയ്ൻമൻെറ് സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് ടെസ്റ്റ് നടത്തുക. തുടര്‍ന്ന് സാമൂഹിക ഇടപെടല്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിരന്തരം ഇടപെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്‍, കടയുടമകള്‍, സെയില്‍സ് പേഴ്‌സണ്‍, ഹാര്‍ബറുകളില്‍ പണിയെടുക്കുന്നവര്‍, രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ എന്നിവരെയാണ് പരിശോധിക്കുക. ആൻറിജന്‍ പരിശോധനക്കുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിൻെറ ഉദ്ഘാടനം രണ്ട് പൊലീസ് ജില്ലകളിലായി നടന്നു. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, റൂറല്‍ എസ്.പി ഹരിശങ്കര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ആദ്യദിനം പരിശോധിച്ച 167 സാമ്പിളുകളും നെഗറ്റിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.