ഡി. വിനയചന്ദ്രന്റെ ഓർമദിനത്തിൽ 207 കവികളുടെ കാവ്യാഞ്ജലി പ്രണയകവിതകളുടെ പുസ്തകം പ്രകാശനം ചെയ്തു

വർക്കല: പുതുതലമുറയിലെ 207 കവികളുടെ പ്രണയകവിതകളുടെ സമാഹാരം 'സമസ്തകേരള കവിത' പ്രകാശനം ചെയ്തു. കവി ഡി. വിനയചന്ദ്രന്റെ ഒമ്പതാം ചരമ വാർഷിക ദിനത്തിൽ മഹാകവി കുമാരനാശാന്റെ നെടുങ്ങണ്ടയിലെ ചമ്പകത്തറയിൽ വി. ജോയി എം.എൽ.എ പുസ്തക പ്രകാശനം നിർവഹിച്ചു. സാഹിത്യ നിരൂപകൻ സുനിൽ. സി.ഇ സ്വീകരിച്ചു. അൻസാർ വർണന എഡിറ്റ് ചെയ്ത പുസ്തകം പ്രിന്റ് ബുക്സാണ്​ പ്രസിദ്ധീകരിച്ചത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ അധ്യക്ഷതവഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈജുകുമാർ, വർക്കല നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീവിജാൻ, ഫിർദൗസ് കായൽപ്പുറം, ആർ.കെ. അനിൽകുമാർ, ഷിജി ഷാജഹാൻ, മോഹൻദാസ് എവർഷൈൻ, നെടുങ്ങണ്ട ഗവ.എൽ.പി.എഫ് പ്രഥമാധ്യാപിക ഫസീല, കായിക്കര അശോകൻ എന്നിവർ സംസാരിച്ചു. File name ഫോട്ടോ കാപ്ഷൻ Tw 11 VKL 1 D.vinayachandranu kaayanjali book rles.jpg അൻസാർ വർണന എഡിറ്റ് ചെയ്ത് പ്രിന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'സമസ്തകേരള കവിത' വി. ജോയി എം.എൽ.എ സുനിൽ.സി.ഇക്ക് നൽകി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.