മാസ്ക് ധരിക്കാത്തതിന് പിഴ '17,000'

തിരുവനന്തപുരം: കോവിഡ്‌-19 സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള ​െപാലീസ് പരിശോധന ശക്തമായി തുടര​െവ, തലസ്ഥാനത്ത് വ്യാഴാഴ്ച വിലക്ക് ലംഘനം നടത്തിയ 59 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാർഗനിർ​േദശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത ഒമ്പത് വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 85 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിന് പിടികൂടിയവരിൽനിന്ന്​ 17,000 രൂപയും സാമൂഹികഅകലം പാലിക്കാത്തതിന് കേസെടുത്തവരിൽ നിന്ന്​ 5200 രൂപയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കടകൾക്കെതിരെ 7000 രൂപയും അനാവശ്യ യാത്ര നടത്തിയ വാഹന ഉടമകളില്‍ നിന്നും 18,000 രൂപയും പിഴയിനത്തിൽ ഈടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.