നെയ്യാറ്റിന്‍കര താലൂക്കിലെ അദാലത്​ ​17ന്

നെയ്യാറ്റിന്‍കര: താലൂക്കിലെ പൊതുജനങ്ങളില്‍നിന്ന്​ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി 17ന് ജില്ല കലക്ടര്‍ ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്​ നടത്തുന്നു. താൽപര്യമുള്ളവര്‍ ആഗസ്​റ്റ്​ അഞ്ചുമുതല്‍ ഏഴുവരെ കരുംകുളം ജങ്​ഷൻ, മണക്കല്ല്, ചപ്പാത്ത്, കോട്ടുകാല്‍കോണം, വെള്ളായണി ജങ്​ഷൻ, പൂവാര്‍ ജങ്​ഷൻ, ഐ.ടി.ഐ ജങ്​ഷൻ, മാരായമുട്ടം, പെരുമ്പഴുതൂര്‍, കൊടങ്കവിള എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെത്തി അപേക്ഷ സമര്‍പ്പിക്കണം. പരാതികള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ നേരിട്ട്​ പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.