തിരുവനന്തപുരം: ലീഡ് ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ നേതൃത്വത്തിൽ നടന്ന ജില്ലതല ബാങ്കിങ് അവലോകനസമിതി യോഗം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്കുകൾ വായ്പാപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ ബാങ്കുകൾ ഡിസംബർ 21 വരെ 14699 കോടിരൂപ മുൻഗണനാവായ്പ നൽകി. ഇതിലൂടെ 136 ശതമാനം ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. 2021 - 22 ലെ ജില്ലയിലെ മുൻഗണനാ മേഖലയിലെ വായ്പാലക്ഷ്യം 10777 കോടി രൂപയാണ്. കാർഷികമേഖലയിൽ 8023 കോടി രൂപയും എം.എസ്.എം.ഇ മേഖലയിൽ 4789 കോടി രൂപയുമാണ് വായ്പാവിതരണം. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ടി.കെ. വിനീത് അധ്യക്ഷതവഹിച്ചു. സാധാരണ ജനങ്ങളുടെ വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിൽ ബാങ്കുകൾ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ വി.എച്ച്. സുരേഷ് ആമുഖ പ്രഭാഷണം നടത്തി. പി.എഫ്.ആർ.ഡി.എ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയങ്കാ ഗുപ്ത കേന്ദ്രപദ്ധതിയായ അടൽ പെൻഷൻ യോജന പദ്ധതിയുടെ അവലോകനം നടത്തി. കാമ്പയിൻ കാലത്ത് ലക്ഷ്യം കൈവരിക്കാനാകാത്ത ബാങ്കുകൾ മാർച്ച് 31 നുമുമ്പ് എ.പി.വൈ ലക്ഷ്യം നേടണമെന്ന് അവർ ആവശ്യപ്പെട്ടു. 64 ശതമാനമായിരുന്ന ജില്ലയിലെ വായ്പാ നിക്ഷേപാനുപാതം ഡിസംബറിൽ 67 ശതമാനമായി വർധിച്ചു. 2021 ഡിസംബർവരെ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 103831 കോടി രൂപയും വായ്പ 70183 കോടി രൂപയുമാണ്. യോഗത്തിൽ റിസർവ് ബാങ്ക് അസി. ജനറൽ മാനേജർ എം. മുരളീകൃഷ്ണ, നബാർഡ് ജില്ല വികസന ഓഫിസർ മിനു അൻവർ എന്നിവർ ജില്ലയിലെ ബാങ്കുകളുടെ വായ്പാ വിതരണമുൾപ്പെടെയുള്ള പ്രവർത്തനം അവലോകനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി. ശ്രീനിവാസ പൈ, വിവിധ ബാങ്കുകളുടെ മേഖല മേധാവികൾ, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർ, ബാങ്കിങ് സാക്ഷരത കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈനായാണ് യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.