മാഞ്ഞാംകോട് കുളം നവീകരണത്തിന്​ 1.43 കോടി

* പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് ജി.ആര്‍. അനില്‍ നെടുമങ്ങാട്: കരകുളം പഞ്ചായത്തില്‍ നെടുമണ്‍ വാര്‍ഡിലെ മാഞ്ഞാകോട് കുളം നവീകരിക്കുന്നതിന് 1.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. 50 സെന്റില്‍ വ്യാപിച്ചുകിടക്കുന്ന കുളത്തില്‍നിന്നുമാണ് മുമ്പ്​ കൃഷിക്കും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വെള്ളം എടുത്തിരുന്നത്. നിലവില്‍ കുളത്തിന് സംരക്ഷണഭിത്തിയോ കൈവരികളോ ഇല്ലാത്തത് പ്രദേശത്ത് അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. കുളത്തിന്റെ ഒരു വശത്തുകൂടിയാണ് മരുതൂര്‍ റോഡ് കടന്നുപോകുന്നത്. പഞ്ചായത്തധികൃതരുടെയും മരുതൂര്‍ ഈശ്വരന്‍ തമ്പി നഗര്‍ ​െറസിഡന്‍സ് അസോസിയേഷ​െന്റയും അഭ്യർഥനപ്രകാരം ജി.ആര്‍. അനില്‍ ജലസേചന മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ്​ ജലസേചന മന്ത്രിയുടെ നിർദേശപ്രകാരം നെടുമങ്ങാട് മൈനര്‍ ഇറിഗേഷന്‍ സെക്​ഷന്‍ ഓഫിസ് മുഖാന്തരം എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചതും പദ്ധതി നിര്‍വഹണത്തിനായി 1.43 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാകുകയും ചെയ്തത്​. പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് ജി.ആര്‍. അനില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.