അരുവിക്കരയിൽ റോഡ് നിർമാണത്തിന് 1.42 കോടി രൂപ അനുവദിച്ചു

നെടുമങ്ങാട്: അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമാണത്തിന്​ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽനിന്ന്​ 1.42 കോടി രൂപ അനുവദിച്ചതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. അരുവിക്കര പഞ്ചായത്തിലെ ഫാർമേഴ്‌സ് ബാങ്ക്-പാങ്ങ-നാണുമല റോഡിന് 17 ലക്ഷം, വെള്ളനാട് പഞ്ചായത്തിലെ കണ്ണമ്പളി-ശീതംകുഴി റോഡിന് 50 ലക്ഷം, ഉറിയാക്കോട്-അരുവിക്കമൂഴി റോഡിന് 30 ലക്ഷം, നെടിയവിള- ശാസ്താംപാറ റോഡിന് 20 ലക്ഷം, ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുര്യാത്തി-പാറയംവിളാകം റോഡിന് 10 ലക്ഷം, തൊളിക്കോട് പഞ്ചായത്തിലെ കിളിയന്നൂർ ബാലവാടി-കാവുംമൂല-മുരുക്കുംമൂട് റോഡിന് 15 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഭരണാനുമതി ലഭിച്ചതായും സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി വേഗത്തിൽ നിർമാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.