വൈദ്യുതി ബോർഡ്​ 12,131 കോടിയുടെ പദ്ധതി കേന്ദ്രത്തിന്​ സമർപ്പിച്ചു

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വൈദ്യുതി ബോർഡ്​ 12,131 കോടിയുടെ പദ്ധതി കേന്ദ്രത്തിന്​ സമർപ്പിച്ചു. നഷ്ടം കുറക്കുന്നതിന്​ 1973 കോടി രൂപയും ആധുനികവത്​കരണത്തിനും സിസ്റ്റം ശക്തിപ്പെടുത്തലിനും 1908 കോടി രൂപ, എല്ലാ ഉപഭോക്തൃ മീറ്ററുകളും, സിസ്റ്റം മീറ്ററുകളും സ്മാർട്ട്​ മീറ്ററാക്കുന്നതിന്​ 8200 കോടി രൂപ, പരിശീലനവും ശേഷി വർധിപ്പിക്കുന്ന പ്രവൃത്തികൾക്കും 50 കോടി രൂപ ഉൾപ്പെടെയാണ്​ 12,131കോടിയുടെ പദ്ധതി കേന്ദ്രത്തിന്​ സമർപ്പിച്ചത്​. ഈ പദ്ധതിയിലൂടെ, 2025 ഓടെ വിതരണ നഷ്ടം നിലവിലെ 14.47% ൽ നിന്ന് 10.5% ആയി കുറക്കാനാണ്​ ബോർഡ്​ ലക്ഷ്യമിടുന്നത്​. 2025 ഓടെ എല്ലാ ഉപഭോക്താക്കൾക്കും മുൻകൂർ പേമെന്‍റ്​ അടിസ്ഥാനത്തില്‍ സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. കേന്ദ്ര സര്‍ക്കാറിന്​ കഴിഞ്ഞവർഷം സമർപ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഫെബ്രുവരി 21ന്​ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്​തെന്ന്​ കെ.എസ്​.ഇ.ബി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.