മുരുക്കുംപുഴ: ശ്രീനാരായണഗുരു മുരുക്കുംപുഴയിൽ സ്ഥാപിച്ച സത്യം, ധർമം, ദയ, ശാന്തി എന്ന് ആലേഖനം ചെയ്ത ഫലകപ്രതിഷ്ഠയുടെ 101ാം വാർഷികദിനത്തോടനുബന്ധിച്ച് വാർഷിക സ്മാരകമായി സാംസ്കാരിക നിലയവും അത്യാധുനിക വായനശാലയും സ്ഥാപിക്കാനും സ്മരണിക പ്രസിദ്ധീകരിക്കാനും മുരുക്കുംപുഴയിൽ ചേർന്ന യോഗം തീരുമാനിച്ചു. യോഗത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായി ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ, ലാറ്റിൻ കാത്തലിക് അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ എച്ച്. പെരേര, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. പി. വിശ്വനാഥൻനായർ, ഡോ. ജെ. മഹിളാമണി എന്നിവരെയും പ്രസിഡന്‍റായി മുരുക്കുംപുഴ സി. രാജേന്ദ്രനും വൈസ് പ്രസിഡന്‍റുമാരായി ഫ്രാൻസിസ് ഏണസ്റ്റ്, ബി. മനോജ്, എം. നസീർ, മേഴ്സി േജാസഫ് എന്നിവരെയും സെക്രട്ടറിയായി എ. ലാൽസലാമിനെയും ജോയന്‍റ് സെക്രട്ടറിമാരായി സെയിഫ്ഖാൻ, സി. രാജലാൽ, വിപിൻ മിരാൻഡ, സുമ എസ് എന്നിവരെയും ട്രഷററായി ടി. ജയപ്രസാദിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.