കാട്ടാക്കട പഞ്ചായത്തിൽ 10 പേർക്കുകൂടി കോവിഡ്

കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിൽ ഇന്നലെ 10 പേർക്ക്​ കോവിഡ്. 19 രോഗികളെക്കൂടി സ്ഥിരീകരിച്ചു. 98 പേരെ പരിശോധനക്ക്​ വിധേയമാക്കിയപ്പോൾ 10 പേരുടെ ഫലം പോസിറ്റിവായി. ഇതോടെ പഞ്ചായത്തിൽ കോവിഡ് രോഗികള്‍ 67 പേരായി. പഞ്ചായത്തിൽ എട്ട്​ വാർഡുകൾ പൂർണമായും കണ്ടെയ്​ൻമൻെറ്​ സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. കള്ളിക്കാട് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു കള്ളിക്കാട്: കള്ളിക്കാട് പഞ്ചായത്തിൽ ഇന്നലെ അഞ്ചുപേർക്കുകൂടി കോവിഡ് പോസിറ്റിവായി. 54 പേരുടെ പരിശോധന നടത്തിയതിലാണ് നെയ്യാർഡാം വാർഡിലെ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം 89 ആയി. 1700ൽപരം പേർ നിരീക്ഷണത്തിലാണ്. പഞ്ചായത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ക്വാറൻറീനിൽ പ്രവേശിച്ചു. നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്​റ്റിറ്റ്യൂട്ടിൽ 100 പേർക്ക് കിടക്കാവുന്ന ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ ഒരുക്കിയിട്ടുണ്ടെങ്കിലും പഞ്ചായത്ത് ഇത് ഉപയോഗിക്കുന്നി​െല്ലന്നും പരാതിയുണ്ട്.​ പൂവച്ചൽ പഞ്ചായത്തിൽ ആശ്വാസം പൂവച്ചൽ: ഏറെ ദിവസങ്ങള്‍ക്കുശേഷം പൂവച്ചൽ പഞ്ചായത്തിൽ ആശ്വാസം. ഇന്നലെ 50 പേരെ പരിശോധന നടത്തിയതിൽ എല്ലാപേർക്കും നെഗറ്റിവാണ്. പഞ്ചായത്തിൽ ഇതുവരെ 57 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 200 പേർ പഞ്ചായത്തിൽ നിരീക്ഷണത്തിലാണ്. പഞ്ചായത്തിലെ എട്ട്​ വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.