അപകടാവസ്ഥയിൽ നിൽക്കുന്ന വലിയ മരം മുറിച്ചുനീക്കണമെന്ന് ആവശ്യം ശക്തം

കാട്ടാക്കട: പേഴുംമൂട്-പന്നിയോട് റോഡിൽ റോഡരികിൽ സർവിസ് സ്റ്റേഷന് സമീപത്തായി അപകടാവസ്ഥയിൽ നിൽക്കുന്ന വലിയ മരം മുറിച്ചുനീക്കണമെന്ന് ആവശ്യം ശക്തമായി. ഏതു സമയവും വീഴാറായ നിലയിൽ 11 കെ.വി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം ചാഞ്ഞുനിൽക്കുന്നത്. കഴിഞ്ഞദിവസം വേനൽമഴക്കൊപ്പം വീശിയടിച്ച കാറ്റിൽ ഇതേ വശത്ത് നിന്നിരുന്ന മറ്റൊരു മരം വൈദ്യുതി ലൈനിന് മുകളിലൂടെ റോഡിലേക്ക് വീണിരുന്നു. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി. മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.