കാരക്കോണം മെഡിക്കല്‍ കോളജ് മെസ്​ വൃത്തിഹീനമെന്ന്​ പരാതി

വെള്ളറട: കാരക്കോണം മെഡിക്കല്‍ കോളജ് മെസില്‍ വൃത്തിഹീനമായി ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കുന്നതായും പഴകിയ ഭക്ഷ്യോല്‍പന്നങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതുമായി പരാതി. വിദ്യാർഥികളാണ് മെസിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ചെള്ളും ഇഴജന്തുക്കളും നിറഞ്ഞ സ്‌റ്റോര്‍ റൂമില്‍ പഴകിയ എണ്ണയും ഭക്ഷ്യോല്‍പന്നങ്ങളും സൂക്ഷിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാർഥ്യകള്‍ തന്നെ പുറത്തുവിട്ടിരുന്നു. നേരത്തെ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന കോഫിഹൗസ് അടച്ചു പൂട്ടിയതിനാല്‍ ഭക്ഷണം കഴിക്കാന്‍ കാമ്പസ് വിട്ട്​ പുറത്തുപോകേണ്ട അവസ്ഥയിലാണ് വിദ്യാർഥികളും രോഗികളും. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അവസ്ഥയാണ് ഏറെ ദുരിതത്തിലുള്ളത്. ആശുപത്രി കോംമ്പൗണ്ടില്‍ നിന്നും പുറത്തിറങ്ങി പുറത്തുള്ള ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം വാങ്ങി വാര്‍ഡുകളിലെത്തേണ്ട അവസ്ഥയാണ്. കൂട്ടിരിപ്പുകാരില്ലാത്തവര്‍ക്ക് ഒറ്റക്കിറങ്ങി പുറത്തുപോയി ഭക്ഷണം വാങ്ങേണ്ടി വരും. ക്യാന്‍റീന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മുമ്പുണ്ടായിരുന്നെങ്കിലും അടച്ചുപൂട്ടി. രോഗികളെ ബുദ്ധിമുട്ടിക്കുന്ന നിലക്ക്​ അവസാനമുണ്ടാക്കണമെന്ന ആവശ്യം മാനേജ്‌മെന്‍റ്​ വിലയ്‌ക്കെടുക്കുന്നില്ലെന്നാണ് പരാതി. ഭക്ഷ്യവിഷബാധമൂലം നിരവധി വിദ്യാർഥികള്‍ ചികിത്സയിലാണെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നുവെങ്കിലും മാനേജ്‌മെന്‍റ്​ ഇത് സ്ഥിരീകരിക്കാന്‍ തയാറാകുന്നില്ലെന്ന്​ പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.