വിഴിഞ്ഞം: ഭാരതീയ തീരസംരക്ഷണസേന മേധാവി ഡയറക്ടർ ജനറൽ വി.എസ്. പത്താനിയ വിഴിഞ്ഞം തീരസംരക്ഷണ സേന സ്റ്റേഷൻ സന്ദർശിച്ചു. ഭാരതീയ തീരസംരക്ഷണ സേനാമേധാവിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിൻറെ ആദ്യ സന്ദർശനമായിരുന്നു. തെക്കൻ കേരള തീരത്തെ തീരസംരക്ഷണ സേനയുടെ ഉപരിതല പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തന വിന്യാസ രീതികൾ അദ്ദേഹം അവലോകനം ചെയ്തു. തുടർന്ന്, വിഴിഞ്ഞത്തെ തീരസംരക്ഷണ സേന ജെട്ടി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻെറ ആഭ്യന്തര ടെർമിനലിന് സമീപമുള്ള തീരസംരക്ഷണ സേന, എയർ എൻക്ലേവ് പ്രോജക്റ്റ് സൈറ്റുകൾ അദ്ദേഹം സന്ദർശിച്ചു. വിഴിഞ്ഞത്തെ തീരസംരക്ഷണ സേനാ ജെട്ടിയുടെ നിർമാണത്തിന് തടസ്സമായി തകർന്നുകിടക്കുന്ന ബ്രഹ്മേക്ഷര എന്ന ടഗിന്‍റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള കേരള സർക്കാറിന്‍റെയും കേരള മാരിടൈം ബോർഡിൻെറയും തീരുമാനത്തിന് അദ്ദേഹം സംസ്ഥാന സർക്കാറിനോട് നന്ദി പറഞ്ഞു. ദക്ഷിണ കേരള മേഖലയിൽ തീരസംരക്ഷണ സേനയുടെ പ്രവർത്തനശേഷി വർധിപ്പിക്കാനുതകുന്ന എയർ എൻക്ലേവ് സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കലിൻെറയും അടിസ്ഥാന സൗകര്യ വികസനത്തിൻെറയും പുരോഗതിയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. കേരള സർക്കാറിൻെറ പൂർണ പിന്തുണയോടെ തിരുവനന്തപുരത്തെ എയർ എൻക്ലേവ് ഉടൻ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.