പഴകിയ ആഹാരം പിടികൂടി

തിരുവനന്തപുരം: നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ കഴക്കൂട്ടം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനകളിൽ പഴകിയ ആഹാര സാധനങ്ങൾ പിടികൂടി. കോർപറേഷൻ ആരോഗ്യവിഭാഗം ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാറിന്‍റെ നേതൃത്വത്തിലാണ് കഴക്കൂട്ടത്തെ അൽസാജ്, തക്കാരം, തമ്പാനൂരിലെ ഹൈലാൻഡ് എന്നീ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. കഴക്കൂട്ടത്തെ തക്കാരം ഹോട്ടലിൽനിന്ന് പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും പ്ലാസ്റ്റിക്, നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തു. ഹോട്ടൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ അൽസാജ് ഹോട്ടലിന് നോട്ടീസ് നൽകി. അൽസാജ്, തക്കാരം എന്നീ ഹോട്ടലുകളിൽ ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്തതിനും നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റ് ഹോട്ടലുകളിലും സ്ക്വാഡ് പരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷൈനി പ്രസാദ്, അരുൺ, ദിവ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മേയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.