വാഹനാപകട ഇൻഷുറൻസ് തട്ടിപ്പ്​ അന്വേഷണം മറ്റ്​ ജില്ലകളിലേക്കും, പരിശോധിക്കാൻ ജില്ലകളിൽ നോഡൽ ഓഫീസർമാരും

തിരുവനന്തപുരം: വാഹനാപകട ഇൻഷുറൻസ് തട്ടിപ്പ്​ അന്വേഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. ഇത്തരം കേസുകൾ പരിശോധിക്കാൻ ജില്ലകളിൽ നോഡൽ ഓഫീസർമാരെയും നിയോഗിച്ചു. കൂടുതൽ കേസുകൾ കണ്ടെത്തിയാൽ അന്വേഷണസംഘത്തെ വിപുലീകരിക്കും. നിലവിൽ തിരുവനന്തപുരത്ത്​ നടന്ന തട്ടിപ്പുമായി ബന്​ധപ്പെട്ട്​ നടന്ന തട്ടിപ്പുകൾ സംബന്​ധിച്ച അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്​ ക്രൈംബ്രാഞ്ചിന്​ ലഭിച്ചിട്ടുള്ളത്​. ഇൻഷുറൻസ്​ തട്ടിപ്പുമായി ബന്​ധപ്പെട്ട്​ തലസ്ഥാനത്ത് മാത്രം 300 ലധികം വ്യാജ കേസുകളുണ്ടാക്കിയെന്നാണ്​ വിലയിരുത്തൽ. ഒരു ഇൻഷുറൻസ് കമ്പനിയുടെ ഒരു ജില്ലയിലെ മാത്രം പരിശോധനാഫലമാണിത്. ഇൻഷുറൻസ്​ തട്ടിപ്പിന്​ പിന്നിലുള്ളത് സംഘടിതരായ സാമ്പത്തിക തട്ടിപ്പുകാരാണെന്നും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നുമുള്ള സൂചനയാണ്​ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്നത്​. വലിയ തട്ടിപ്പാണ്​ ഇതുമായി ബന്​ധപ്പെട്ട്​ നടക്കുന്നതെന്നാണ്​ ലഭിക്കുന്ന വിവരങ്ങൾ. പൊലീസ്​, അഭിഭാഷകർ, ഇൻഷുറൻസ്​ കമ്പനി പ്രതിനിധികൾ, മോട്ടോർവാഹന വകുപ്പ്​ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഇടനിലക്കാർ എന്നിവരുൾപ്പെട്ട വൻ സംഘമാണ്​ ഈ തട്ടിപ്പിന്​ പിന്നിലെന്നാണ്​ പ്രാഥമിക വിലയിരുത്തൽ. രൈകംബ്രാഞ്ച്​ നടത്തുന്ന അന്വേഷണത്തിന്​ പുറമെ ഒരു ഇൻഷുറൻസ്​ കമ്പനി തിരുവനന്തപുരം ജില്ലയിൽ മാത്രം നടത്തിയ പരിശോധനയിലാണ്​ 300 ഓളം വ്യാജ അപകട തട്ടിപ്പുകൾ നടന്നെന്ന കണ്ടെത്തൽ. ഒരു ഊമ കത്തിൽ നിന്നാണ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി വ്യാജ കേസുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചത്​. സംഭവിക്കാത്ത അപകടങ്ങള്‍ ഭാവനയിൽ എഴുതി ചേർത്ത് കേസുണ്ടാക്കും, ഇതിന് സാധുത നൽകാൻ വ്യാജ ചികിത്സ രേഖകളുണ്ടാക്കും, അപകടങ്ങളിൽപ്പെട്ട ജീവിതം പ്രതിസന്ധിയിലായവരെയാണ് ഇൻഷുറൻസ് തുക വാങ്ങി നൽകാമെന്ന് പ്രേരിപ്പിച്ച് ഇടനിലക്കാർ കള്ളക്കേസുണ്ടാക്കാൻ വലയിലാക്കിയതെന്നാണ്​ കശണ്ടത്തൽ. ഇൻഷുറൻസ് തുക തട്ടിയെടുത്തെന്ന്​ വ്യക്തമായതോടെ ഇൻഷുറൻസ് കമ്പനി ക്രൈംബ്രാഞ്ചിനെ സമീപിച്ചിരിക്കുകയാണ്​. ആ സാഹചര്യത്തിലാണ്​ അന്വേഷണം വ്യാപിപ്പിക്കുന്നത്​. ഇത്തരത്തിലുള്ള 12 തട്ടിപ്പുകളിൽ കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരവെയാണ്​ ഓരോ കേസുകളും ഇൻഷുറൻസി്​ കമ്പനിയുടെ ആഭ്യന്തര പരിശോധനാ വിഭാഗവും പരിശോധിച്ചത്. മറ്റ് ഇൻഷുറൻസ്​ കമ്പനികലൾ കൂടുതൽ ജില്ലകളിൽ അന്വേഷണം വ്യാപിപ്പിച്ചാൽ പുറത്തുവരുന്നത്​ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും. തട്ടിപ്പിൽ ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടാകുമെന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്​. എല്ലാ ജില്ലകളിലും ഓരോ ഡി.വൈ.എസ്​.ൽിമാരെ ഇത്തരം കേസുകൾ പരിശോധിക്കാൻ നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുള്ളത്​. ക്രമക്കേട് കണ്ടെത്തിയ കേസുകളിൽ തുടർനടപടികള്‍ നിർത്തിവയ്ക്കാൻ കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസുകളുടെ എണ്ണം വർധിക്കുന്നതോടെ അന്വേഷണ സംഘത്തെ വിപുലീകരിക്കും. മറ്റ്​ ജില്ലകളിൽ ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുന്നതോടെ ശക്​തമായ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്​ ക്രൈംബ്രാഞ്ച്​. തെങ്ങിൽ നിന്ന്​ വീണ്​ പരിക്കേറ്റത്​ പോലും വാഹനാപകടങ്ങളായി ചിത്രീകരിച്ച്​ ലക്ഷങ്ങളുടെ ഇൻഷുറൻസ്​ യട്ടിപ്പാണ്​ ഇതിലൂടെ നടന്നിട്ടുള്ളത്​. ബിജു ചന്ദ്രശേഖർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.