കുലശേഖരം: അരുമന ശങ്കരൻ കടവിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് റബർ തടിയുമായി കേരളത്തിലേക്ക് വന്ന ലോറിയും എതിരെ വന്ന ബൈക്കും നെട്ടക്ക് സമീപം കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് മരിച്ചു. കളിയിക്കാവിള ഒറ്റാമരം സ്വദേശി അബ്ദുൽ റഹീമിന്റെ മകൻ മെക്കാനിക്കായ സെയിദ് അലി (25), പടന്താലുമൂട്ടിൽ തങ്കപ്പന്റെ മകൻ സ്റ്റുഡിയോ ജീവനക്കാരനായ സിബിൻ (24) എന്നിവരാണ് മരിച്ചത്. ഇവർ ചിറ്റാർ ഭാഗത്തേക്ക് പോകുകയായിരുന്നു. മൃതദേഹങ്ങൾ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. കായാലുമൂട് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.