നെടുമങ്ങാട്: കേരള സർക്കാറിൻെറ നൂറുദിന പരിപാടിയുടെ ഭാഗമായി അരുവിക്കര ഗ്രാമപഞ്ചായത്തും കൃഷി ഭവനും ചേർന്ന് നടപ്പാക്കുന്ന പച്ചക്കറി കൃഷിക്ക് കളത്തുകാൽ എൽ.പി.എസിൽ തുടക്കം. അരുവിക്കര ഗ്രാമപഞ്ചായത്ത് സ്കൂളുകളിൽ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്കെന്ന പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കളത്തറ മധു നിർവഹിച്ചു. തക്കാളി, മുളക്, കത്തിരി, വഴുതന, വെണ്ട, ചീര, തുടങ്ങിയ പച്ചക്കറി തൈകൾ നട്ടു. തുടർന്ന് പച്ചക്കറി വിത്തിൻെറ കിറ്റ് വിതരണവും നടന്നു. ഇരുമ്പ വാർഡ് മെംബർ പ്രതാപ് കുമാർ അധ്യക്ഷത വഹിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മറിയക്കുട്ടി, ബ്ലോക്ക് മെംബർ ശ്രീകണ്ഠൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഗൽ വിനായക്, കാച്ചാണി വാർഡ് മെംബർ സതീഷ്കുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ജെ. ഫസിലുദീൻ സ്വാഗതവും അരുവിക്കര കൃഷി ഓഫിസർ പ്രശാന്ത് നന്ദിയും പറഞ്ഞു. ഫോട്ടോ - കളത്തുകാൽ എൽ.പി.എസിലെ നടീലുത്സവം അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കളത്തറ മധു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.