വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

വർക്കല: പ്രണയം നടിച്ച് വിദ്യാർഥിനിയെ തട്ടി​െക്കാണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. വർക്കല ചിലക്കൂർ ഗ്രാലിക്കുന്ന് ഷർമാനത്ത് മൻസിലിൽ സുൽഫാൻ (19) ആണ് അറസ്റ്റിലായത്. 28ന് രാത്രി സുൽഫാൻ പെൺകുട്ടിയുടെ വീട്ടിലെത്തി തന്ത്രപൂർവം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും പുലർച്ചയോടെ തിരികെ കൊണ്ടുവിടുകയും ചെയ്തു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുൽഫാൻ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കാപ്ഷൻ അറസ്റ്റിലായ സുൽഫാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.