നവഒലി ജ്യോതിര്‍ദിനാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം

പോത്തൻകോട്: ശാന്തിഗിരിയിലെ 23ാമത് നവഒലിജ്യോതിർദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിളംബര സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മാനവരാശിക്ക് വഴിയും വെളിച്ചവുമാണ് നവജ്യോതി ശ്രീകരുണാകരഗുരുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അർജുന രണതുംഗെ മുഖ്യാതിഥിയായി. ശാന്തിഗിരി ആശ്രമം പ്രസിഡൻറ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജെബി മേത്തർ എം.പി, കോലിയക്കോട് കൃഷ്ണൻനായർ, ബി.ആർ. എം. ഷഫീർ, അഡ്വ. ജെ.ആർ. പത്മകുമാർ, സബീർ തിരുമല, സ്വാമി ജനനന്മ ജ്ഞാന തപസ്വി എന്നിവർ സംസാരിച്ചു. . navaoli vilamabarm ഫോട്ടോ ക്യാപ്ഷൻ 1: ശാന്തിഗിരി ആശ്രമത്തിലെ 23ാമത് നവഒലിജ്യോതിർദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികൾ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അർജുന രണതുംഗെ, ജെബി മേത്തർ എം.പി, അഡ്വ. ജെ.ആർ. പത്മകുമാർ, ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി ചൈതന്യ, സ്വാമി ജനനന്മ, ബി.ആർ.എം. ഷഫീർ, സബീർ തിരുമല എന്നിവർ സമീപം Navaoli Honor Ranathunga 2. ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിർദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അർജുന രണതുംഗെയെ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും പ്രസിഡൻറ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ചേർന്ന് ഉപഹാരം നൽകി ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.