കല്ലമ്പലം: കിണർ വൃത്തിയാക്കാൻ ഇറങ്ങി കാൽവഴുതി വീണ് പരിക്കേറ്റയാളെ കല്ലമ്പലം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നവായിക്കുളം ആശാരികോണം കുന്നുംപുറത്തുവീട്ടിൽ ശിവരാമനാണ് (53) കിണറ്റിൽവീണ് പരിക്കേറ്റത്. മാവിൻമൂട് വിശ്വപ്രതിഭയിൽ ശശികലയുടെ വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങിയ ശേഷം മുകളിലേക്ക് കയറവേ കാൽതെറ്റി വീഴുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ എസ്.ബി. അഖിലിൻെറ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം. അരവിന്ദനാണ് കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ സുനിൽകുമാർ, സുലൈമാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ആർ. അരവിന്ദ്, എസ്.കെ. അനീഷ്, ഹോംഗാർഡുമാരായ ടി.പി. ബിജു, ജി. ജയചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.