റെയിൽ റിക്രൂട്ട്​മെന്‍റ്​ പരീക്ഷ കേന്ദ്രം: കേരളം ആവശ്യപ്പെട്ടവർക്ക് കിട്ടിയത്​ അന്ധ്ര

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്‍റ്​ ബോർഡ്​ പരീക്ഷകളിൽ കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ അവശ്യപ്പെട്ടവർക്ക്​ സെന്‍ററുകൾ കിട്ടിയത്​ ആന്ധ്രപ്രദേശ്​ പോലുള്ള വിദൂര സംസ്ഥാനങ്ങളിൽ. പരീക്ഷയെ‍ഴുതാനുള്ള യാത്രക്കും താമസസൗകര്യങ്ങൾക്കുമായി വലിയ തുക ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്​. പെട്ടെന്നാണ് പരീക്ഷ അറിയിപ്പ്​ കിട്ടിയത് എന്നതിനാൽ ടിക്കറ്റും മറ്റും കിട്ടാനും പ്രയാസമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പരീക്ഷാർഥികളെ ഇത് ഗുരുതരമായി ബാധിക്കും. കേരളത്തിൽ നിന്നുള്ള പരീക്ഷാർഥികൾക്ക് കേരളത്തിൽ തന്നെയുള്ള സെന്‍ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിട്ടുണ്ട്​. പരീക്ഷ കേന്ദ്രങ്ങൾ ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായ വിധത്തിൽ പുതുക്കി അനുവദിക്കാൻ റെയിൽവേ റിക്രൂട്ട്മെന്‍റ്​ ബോർഡിന് മന്ത്രി നിർദേശം നൽകണമെന്നും കത്തിൽ പറയുന്നു. മേയ്​ ഒമ്പത്​, പത്ത്​ തീയതികളിലാണ്​ റെയിൽവേ ബോർഡ്​ പരീക്ഷകൾ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.