മലമ്പനി ആരംഭത്തിലേ കണ്ടെത്തി ചികിത്സ ഉറപ്പാക്കാം

തിരുവനന്തപുരം: മലമ്പനി (മലേറിയ) ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. മറ്റു പനികളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ പനി, മലമ്പനിയാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിക്കെതിരെ സമ്പൂര്‍ണ ചികിത്സയും പരിശോധനകളും തികച്ചും സൗജന്യമായി ലഭ്യമാണ്. മഴക്കാലപൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടന്നുവരുകയാണ്. ലോകാരോഗ്യ സംഘടന 2007 മുതല്‍ ഏപ്രില്‍ 25ന് ലോക മലമ്പനി ദിനമായി ആചരിക്കുന്നു. 'മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. മലമ്പനി നിവാരണത്തിനുള്ള കര്‍മപദ്ധതി തയാറാക്കി സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.