തിരുവനന്തപുരം: ചില്ലറ വിൽപനക്കായി കരുതിയിരുന്ന മാരക ലഹരിവസ്തുക്കളായ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി യുവാവിനെ പിടികൂടി. ഉള്ളൂർ ഒന്നാം വാർഡിൽ പോങ്ങുംമൂട് പുതുവൽ പുത്തൻ വീട്ടിൽ പ്രജിത്തിനെ (23) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് ചെമ്പഴന്തി ഭാഗത്തുനിന്ന് ലഹരിവസ്തുക്കളുമായി പ്രജിത്ത് പിടിയിലായത്. പൊലീസിനെ കണ്ട് ഭയന്നോടാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ കൈവശം സൂക്ഷിച്ചിരുന്ന പുതുതലമുറ മയക്കുമരുന്നായ എം.ഡി.എമ്മും കഞ്ചാവുംകണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശംഖുമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജിന്‍റെ നിർദേശാനുസരണം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, ജെ.എസ് എസ്.ഐമാരായ മിഥുൻ, ജിനു, സി.പി.ഒമാരായ അരുൺരാജ്, പ്രബിൻ, സജാദ്ഖാൻ, ചിന്നു എന്നിവരാണ് അറസ്റ്റിനുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഞ്ചാവ് കേസിലെ പ്രതിയായ സ്ത്രീ വീണ്ടും കഞ്ചാവുമായി പിടിയിൽ തിരുവനന്തപുരം: നഗരത്തിൽ നിരവധി കഞ്ചാവ് കേസുകളുള്ള സ്ത്രീയെ വീണ്ടും കഞ്ചാവ് കേസിൽ പിടികൂടി. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം ശാസ്താ ഭവനിൽ ശാന്തിയെയാണ് (52) തിരുവനന്തപുരം സിറ്റി സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്‍റെ സഹായത്തോടെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസിലെ പ്രതിയായ ശാന്തിയെ ചില്ലറവിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും കഞ്ചാവ് അളവ് തൂക്കാനുപയോഗിക്കുന്ന വെയിങ് മെഷീനും സഹിതം ഇവരുടെ വീടിന് സമീപത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ശാന്തിയെയും കൂട്ടാളിയായ സ്ത്രീയെയും എട്ട് കിലോ കഞ്ചാവ് സഹിതം പിടികൂടിയതുൾപ്പെടെ നിരവധി കഞ്ചാവ് കച്ചവട കേസിലെ പ്രതിയാണ് ശാന്തി. ജില്ലയിലെ മാർക്കറ്റുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ചില്ലറ വിൽപന നടത്തുന്നവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് ശാന്തിയാണ്. തുച്ഛമായ വിലയ്ക്ക് അയൽ സംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന കഞ്ചാവ് ചില്ലറ വിൽപന നടത്തി വൻ ലാഭമുണ്ടാക്കുകയാണ് ഇവരുടെ രീതി. നാർകോട്ടിക് സെല്‍ അസി.കമീഷണര്‍ ഷീന്‍ തറയില്‍, പൂന്തുറ എസ്.എച്ച്.ഒ സജികുമാർ ബി.എസ്, എസ്.ഐ വിമൽ, സി.പി.ഒമാരായ ശ്യാം ബാനു, അരുൺ, സുലു എന്നിവരും സ്പെഷല്‍ ടീം അംഗങ്ങളും അടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.