ഗതാഗതമന്ത്രിയുടെ പ്രസ്താവന കെ.എസ്.ആര്‍.ടി.സി ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിത നീക്കം -വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം: മറ്റ് പൊതുമേഖല സ്ഥാപനങ്ങളെ പോലെ ലാഭത്തില്‍ നിന്നും ശമ്പളത്തിനുള്ള തുക കണ്ടെത്തണമെന്നുള്ള ഗതാഗത മന്ത്രിയുടെ വിചിത്ര വാദഗതി കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തി‍ൻെറ ഭാഗമാണെന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഒരു സേവന മേഖലയായിട്ടാണ് കെ.എസ്.ആര്‍.ടി.സിയെ എല്ലാ സര്‍ക്കാറുകളും കാണുന്നത്. അതിനാലാണ് മുന്‍ ഗതാഗതവകുപ്പ് മന്ത്രിമാരെല്ലാം തന്നെ സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാറി‍ൻെറ സഹായത്തോടെ കെ.എസ്.ആര്‍.ടി.സി മുന്നോട്ട് കൊണ്ടുപോയിരുന്നതും. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തി‍ൻെറ കണ്ണില്‍കൂടി മാത്രം കാണുന്നത് സേവന മേഖലയില്‍നിന്നുള്ള സര്‍ക്കാറി‍ൻെറ പിന്‍മാറ്റത്തെ സൂചിപ്പിക്കുന്നതാണ്. മന്ത്രിയുടെ പ്രസ്താവന അതി‍ൻെറ തെളിവാണ്. പൊതുഗതാഗത മേഖല സ്വകാര്യ മേഖലക്ക്​ തീറെഴുതി കൊടുക്കാനുള്ള ശ്രമത്തി‍ൻെറ ഭാഗമാണിത്. ഒരു ദിവസം 80000 ആള്‍ക്കാര്‍ക്കുമാത്രം യാത്ര ചെയ്യാന്‍ സാധിക്കുന്ന കെ-റെയിലിനുവേണ്ടി രണ്ടു ലക്ഷം കോടി രൂപ വന്‍ പലിശക്ക്​ കടമെടുക്കാന്‍ പോകുന്ന സര്‍ക്കാര്‍ കേരളത്തിലെ സാധാരണക്കാര്‍ക്കും വിദ്യാർഥികള്‍ക്കും ആശ്രയമാകുന്ന കെ.എസ്.ആര്‍.ടി.സിക്ക് 60 കോടി രൂപ പ്രതിമാസം നല്‍കാന്‍ കഴിയില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. കെ.എസ്.ആര്‍.ടി.സിയുടെ സംരക്ഷകനാകേണ്ട മന്ത്രി തന്നെ കെ.എസ്.ആര്‍.ടി.സിയുടെ അന്തകനാകുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളതെന്നും ഡ്രൈവേഴ്‌സ് യൂനിയന്‍ പ്രസിഡന്റ വി.എസ്. ശിവകുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.