ആര്‍. പരമേശ്വരന്‍ പിള്ള അനുസ്മരണ ദിനാചരണം

വെള്ളറട: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂനിയന്‍ നേതാവും നിയമസഭാംഗവുമായിരുന്ന ആർ. പരമേശ്വരന്‍ പിള്ളയുടെ 11ാമത് അനുസ്മരണ ദിനാചരണം നടത്തി. സ്മൃതി മണ്ഡപത്തില്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പുഷ്പചക്രം സമര്‍പ്പിച്ച് അനുസ്മരണ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ ചെറ്റച്ചല്‍ സഹദേവന്‍, എന്‍. രതീന്ദ്രന്‍, സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, കെ.ആന്‍സലന്‍ എം.എല്‍.എ, വെള്ളറട ഏരിയ കമ്മിറ്റി സെക്രട്ടറി ഡി.കെ. ശശി, എം. സ്റ്റീഫന്‍ എം.എല്‍.എ, ഐ.ബി. സതീഷ് എം.എല്‍.എ, കാട്ടാക്കട ഏരിയ സെക്രട്ടറി വി. ഗിരി, പാറശ്ശാല ഏരിയ സെക്രട്ടറി എസ്. അജയകുമാര്‍, നെയ്യാറ്റിന്‍കര ഏരിയ സെക്രട്ടറി ടി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.