തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) തിരുവനന്തപുരം, മിഡിൽ ഈസ്റ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബഹ്റൈൻ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് പൊഴിയൂർ ഷാജി അധ്യക്ഷതവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.എം. ബെനഡിക്ട് ഉദ്ഘാടനം ചെയ്തു. പൊഴിയൂർ ജമാഅത്ത് ഇമാം ലുക്ക്മാനുൽ ഹക്കീം മൗലവി റമദാൻ സന്ദേശം നൽകി. ഫാ. ആന്‍റോ ജോറിസ്, പഞ്ചായത്ത് പ്രസിഡന്റ് സുധാർജുനൻ, മുൻ പ്രസിഡന്റ് പൊഴിയൂർ ജോൺസൺ, ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ശ്രീധരൻ നായർ, കുളത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഭുവനീന്ദ്രൻ നായർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡൻസ്റ്റൻ സി. സാബു, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് രാജ്, ഗീത സുരേഷ്, സറാഫിൻ, മേഴ്സി ജോൺ, വിജയൻ, ലൈല, മുൻ മെംബർമാരായ എ. ലീൻ, എച്ച്. ദമായൻസ്, ക്ലബ് ഭാരവാഹികളായ വിക്ടർ വിൻസൻെറ്, ഐവിൻ എന്നിവർ സംസാരിച്ചു. പ്രഭാകരൻ, മിക്കേൽ പിള്ള ഇഗ്നേഷ്യസ്, കമലി സുനി, ഉബാൾഡ് ആരുളപ്പൻ എന്നിവരെ ആദരിച്ചു. ഫ്രെഡിട്ട് സ്വാഗതവും ജഗൻ മത്യാസ് നന്ദിയും പറഞ്ഞു. സിറാജുദ്ദീൻ, ആൽബി ആൻറണി, കൃഷ്ണപിള്ള വിജി, രതീഷ് ബാബു, വിനോദ് വിൻസെന്‍റ് , അന്തോണിയപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.