തിരുവനന്തപുരം: സ്കൂൾ അധ്യാപക പരിശീലനം മേയ് രണ്ടാംവാരം ആരംഭിച്ച് അവസാന വാരത്തിൽ പൂർത്തിയാകും. പരിശീലനത്തിന് മൊഡ്യൂള്‍ തയാറാക്കാന്‍ കോര്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ 150ഓളം പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിൽപെട്ട 900ൽപരം പേര്‍ക്ക് പരിശീലനം നല്‍കും. ഇവര്‍ ജില്ലകളിലെ 6200 പേര്‍ക്ക് പരിശീലനം നല്‍കും. ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ 134000 അധ്യാപകർക്കാണ് പരിശീലനം നല്‍കുക. ഹയര്‍ സെക്കൻഡറി/വി.എച്ച്.എസ്.ഇ അധ്യാപകര്‍ക്ക് സ്കൂള്‍ തുറക്കുന്ന മുറക്ക് പരിശീലനം നല്‍കും. പരിശീലനത്തിൻെറ സമഗ്രമായ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിന് പ്രത്യേകമായ ഓണ്‍ലൈന്‍ ട്രെയിനിംഗ് മാനേജ്മെന്‍റ് സിസ്റ്റം കൈറ്റ് തയാറാക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍, ഷെഡ്യൂളിങ്, അറ്റന്‍റന്‍സ്, ബാച്ച് തിരിക്കല്‍, പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് തയാറാക്കല്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ക്ക് പുറമെ പരിശീലനത്തിൻെറ ഫീഡ്ബാക്ക് ശേഖരിക്കാനും ഇതില്‍ സൗകര്യമുണ്ടാകും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫിസുകളിലെ ഫയലുകൾ തീർപ്പാക്കാൻ പ്രത്യേക അദാലത്തുകൾ നടത്തും. സംസ്ഥാനതല ഉദ്ഘാടനം മേയ് ഒമ്പതിന് പരീക്ഷ ഭവനില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.