വെള്ളറട: നെല്ലിശ്ശേരിയിലെ ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരായ സമര സമിതിയുടെ കണ്‍വീനറെ വീടുകയറി ആക്രമിച്ചു. ആക്രമണത്തിനിരയായ സമരസമിതി കണ്‍വീനര്‍ വെള്ളറട നെല്ലിശ്ശേരി ഇരമത്ത് വീട്ടില്‍ സുരേന്ദ്രനും അക്രമിസംഘത്തിലെ ഒരാളും അറസ്റ്റിലായി. ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരായി നടന്ന സമരത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമെടുത്ത കേസുള്ളതിനാലാണ് സമര സമിതി കണ്‍വീനറെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രിയാണ് സമീപവാസികളായ നെല്ലിശ്ശേരി സ്വദേശികളായ പ്രദീപ്, പ്രശാന്ത് ആറാട്ടുകുഴി സ്വദേശിയായ നന്നു പ്രവീണ്‍ എന്നിവര്‍ സുരേന്ദ്രനെ ആക്രമിച്ചത്. പ്രതികളില്‍ രണ്ടുപേര്‍ ഒളിവിലാണ്. ചിത്രം. മര്‍ദനമേറ്റ സുരേന്ദ്രന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.